പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ പഞ്ചായത്താണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. കര്‍ഷക തൊഴിലാളികളും മത്സ്യതൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണിത്. പുന്നപ്ര വയലാര്‍ സമരത്തിന് സാക്ഷ്യം വഹിച്ച അനേകം ധീര രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ഇവിടെ ഇന്നും നിലിനില്‍ക്കുന്നു. പഴയ പുന്നപ്ര പഞ്ചായത്ത് ഇന്ന് രണ്ടായി വിഭജിച്ച് പുന്നപ്ര തെക്കെന്നും വടക്കെന്നും പേരില്‍ അറിയപ്പെടുന്നു.

ലൈല (റാണി ഹരിദാസ്)

പ്രസിഡൻ്റ്

കെ.എഫ് തോബിയാസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുംതാസ് സമീര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ഉണ്ണിക്യഷ്ണന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്

ജില്ല - ആലപ്പുഴ

നിയമസഭ മണ്ഡലം - അമ്പലപ്പുഴ

ലോകസഭ മണ്ഡലം- ആലപ്പുഴ 

താലൂക്ക് - അമ്പലപ്പുഴ

ജനസംഖ്യ - 27878

ആകെ വാര്‍ഡുകള്‍ - 19

നിലവിലെ ഭരണസമിതി - യു.ഡി.എഫ്

കക്ഷി നില - യു.ഡി.എഫ് - 11, എല്‍.ഡി.എഫ് - 4,  ബി.ജെ.പി - 4

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ചരിത്രം

ശതവർഷങ്ങൾക്ക് മുമ്പ് ബുദ്ധമത കേന്ദ്രമായിരുന്ന പുന്നപ്രയിലെ മറുതാച്ചിക്കൽ ക്ഷേത്രം ഇതിനൊരു തെളിവാണ്. ശ്രീനാരായണഗുരുവിന്റെ നിർദ്ദേശപ്രകാരം പ്രസിദ്ധ ആയുർവേദ നിഘണ്ടു രചിച്ചത് ഇവിടുത്തെ കിട്ടുവാശാൻ വൈദ്യനായിരുന്നു. 1093-ൽ വാഗ്ഭടാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ഇവിടെ ആത്മവിദ്യാസംഘം പ്രവർത്തനം ആരംഭിക്കുകയും മിശ്രഭോജനം, ഹരിജനോദ്ധാരണം എന്നിവയ്ക്ക് മുൻകൈ എടുക്കുകയും ചെയ്തു. 1113-ൽ സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ സമ്മേളനത്തിന് പുന്നപ്ര വേദിയായി. 1859-ൽ ലണ്ടൻ മിഷൻ സൊസൈറ്റി സ്ഥാപിച്ച ഇന്നത്തെ പറവൂർ ഗവ. ഹൈസ്കൂളിലായിരുന്നു സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ ആദ്യകാല പഠനം. മഹാറാണി സേതുപാർവ്വതീ ഭായിയുടെ സ്മരണാർത്ഥം നിർമ്മിച്ച ശുദ്ധജല പദ്ധതിയായിരുന്നു ഇവിടുത്തെ ആദ്യ ജലസേചന പദ്ധതി. ആലപ്പുഴ മാർക്കറ്റിന്റെ ശില്പിയായ അമേരിക്കക്കാരൻ ഡാറാ സായിപ്പാണ് പുന്നപ്രയിൽ ശാസ്ത്രീയ തെങ്ങുകൃഷിയും ആദ്യ മോട്ടോർ കാറും കൊണ്ടുവന്നത്. അദ്ദേഹം കൃഷി...

കൂടുതൽ വായിക്കുക